കോതമംഗലം: പുന്നേക്കാട് എക്സൈസ് ജീപ്പിന് തീയിട്ട കളപ്പാറ പാലയ്ക്കല് ജിത്ത്് (19) പിടിയിലായി. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. പുന്നേക്കാട് ജങ്ഷന് സമീപത്തെ കുട്ടംപുഴ എക്സൈസ് റേഞ്ച്് ഓഫീസിന്റെ മുറ്റത്ത് പാര്ക്ക് ചെയ്ത ജീപ്പിനാണ് തീയിട്ടത്. നൈറ്റ് ഡ്യൂട്ടിയില് ഉണ്ടായിരുന്ന പാറാവുകാരനും സമീപവാസികളും ഓടിയെത്തി തീയണച്ചു. ഇതിനിടെ ജിത്ത് ഓടിമറഞ്ഞു. ജീപ്പിന്റെ പിന്വശത്തെ പടുതയില് മണ്ണെണ്ണ ഒഴിച്ച്് തീയിടുകയായിരുന്നു. സമീപത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോള് പ്രതിയെ തിരിച്ചറിഞ്ഞു. തുടര്ന്ന് കോതമംഗലം പോലീസില് പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിത്ത് പിടിയിലായത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി