മനാമ: 18-മത് ഗര്‍ഷോം രാജ്യാന്തര പുരസ്മാരങ്ങള്‍ ഡിസംബര്‍ 2 ന് ബഹ്റൈനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച മറുനാടന്‍ മലയാളികളെ ചടങ്ങില്‍ ഗര്‍ഷോം രാജ്യാന്തര പുരസ്മാരങ്ങള്‍ നൽകി ആദരിക്കും. ശനിയാഴ്ച്ച വൈകുന്നേരം 6.30 ന് മനാമയിലെ ക്രൗൺ പ്ലാസ കണ്വെന്ഷന് സെന്ററിൽ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 17 രാജ്യങ്ങളിൽ നിന്നെത്തുന്ന നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
സ്വപ്രയത്നം കൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആരിക്കുവാന് ബംഗലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന് 2002 മുതലാണ് ഗര്‍ഷോം പുരസ്മാരങ്ങള്‍ നല്കി വരുന്നത്. ഇന്ത്യ, ജപ്പാന്, മലേഷ്യ. കുവൈറ്റ്, യുഎ ഇ, അസര്ബൈജാന്, നോര്‍വേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങള്‍ മുന്‍വര്‍ഷങ്ങളിലെ ഗര്‍ഷോം അവാര്‍ഡ് ദാനച്ചടങ്ങുകള്‍ക്ക് ആതിഥ്യമരുളിയിട്ടുണ്ട്. ബഹ്റൈനിൽ നടക്കുന്ന പരിപാടി സ്റ്റാർ വിഷൻ ഇവന്റ്സിന്റെ ബാനറിലാണ് സംഘടിപ്പിക്കുന്നത്.