
മനാമ: 15കാരിയെ ഓണ്‍ലൈന്‍ വഴി വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ബഹ്റൈനില്‍ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
അജ്ഞാതനായ ഒരാള്‍ കുട്ടിയെ ലൈംഗിക ചൂഷണം ചെയ്തെന്ന റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ ക്രൈം, ഇക്കണോമിക് ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍നിന്ന് പബ്ലിക് പ്രോസിക്യൂഷന് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തെ തുടര്‍ന്നാണ് 17കാരനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുട്ടിയെ വശീകരിച്ചതായും പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങള്‍ എടുത്ത് അയപ്പിച്ചതായും സമ്മതിച്ചു.
വിചാരണയ്ക്ക് മുന്നോടിയായി പ്രതിയെ തടവില്‍ വെക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാനും നിര്‍ദ്ദേശിച്ചു. കേസില്‍ അന്വേഷണംതുടരുകയാണ്.
