മനാമ: സ്റ്റാർ വിഷൻ ഇവെന്റ്സിന്റെ ബാനറിൽ സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷവും ബഹ്റൈൻ നാഷണൽ ഡേ ആഘോഷവും സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് വൈവിധ്യമാർന്ന കലാ പ്രകടനങ്ങളോടെ കൂടി ആഘോഷിച്ചു. ആഘോഷപരിപാടികൾ ബിഎംസി ബഹ്റൈൻ എംഡിയും, സാമൂഹിക പ്രവർത്തനുമായി ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ അഡ്വൈസറി ബോർഡ് മെമ്പറും, ഐ.സി.ആർ.എഫ് ചെയർമാനുമായ ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു.
ജനറൽ സെക്രട്ടറി പ്രശാന്ത് ധർമ്മരാജ് സ്വാഗതവും, വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രോഗ്രാമുകളെ കുറിച്ച് എന്റർടൈൻമെന്റ് സെക്രട്ടറി സജീവും, വൈസ് ചെയർമാൻ വേണുഗോപാൽ, വനിതാവിഭാഗം കൺവീനർ സിന്ധു ഗണേഷ് , എൻ.എസ്.എസ് പ്രസിഡന്റ് പ്രവീൺ, രാജീവ്, ഫൗണ്ടർ മെമ്പർ സുരേഷ് വൈദ്യനാഥൻ, അഡ്വൈസറി ബോർഡ് മെംബേഴ്സ് ആയ സദു, മോഹൻ എന്നിവർ ആശംസകളും നേർന്നു. 2023 വർഷത്തെ സംഗമം ഇരിഞ്ഞാലക്കുട പ്രഖ്യാപിച്ച ബിസിനസ്സ് ഐകോണിക് അവാർഡിന് അർഹനായ ഡിസൈൻ ട്രാക്ക് സ്ഥാപകരായ സുബിൻ കാഞ്ഞിരപ്പറമ്പിലും കൃഷ്ണപ്രിയ സുബിനും ചേർന്ന് ഏറ്റുവാങ്ങി.
തുടർന്ന് പ്രശസ്ത ഗായകൻ അരുൺ ഗോപൻ നയിച്ച മ്യൂസിക്കൽ നൈറ്റിൽ ഗായകരായ ഉണ്ണികൃഷ്ണൻ , ജാനറ്റ്, ധന്യ എന്നിവർ ഗാനങ്ങൾ ആലപിച്ചു. മാസ്റ്റർ അശ്വജിത്തിന്റെ മെന്റലിസ്റ്റു പ്രകടനം, ക്രിസ്തുമസ്സ് കരോൾ, പൂജാ ഡാൻസ്, ക്രിസ്തുമസ്സ് ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപ്രകടനങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടി. വാർഷിക ആഘോഷത്തിനു സഹകരിച്ച സ്ഥാപനങ്ങൾക്കും , വ്യക്തികൾക്കും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വൈസ് പ്രസിഡണ്ട് ടി.വി പ്രകാശൻ നന്ദിയും രേഖപെടുത്തി.