ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി. പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍നിന്നാണ്. സമീപകാലത്തെ പ്രതിദിന ശരാശരി കേസുകള്‍ ഏകദേശം 100 ആണ്. ഏറ്റവും പുതിയ കേസുകള്‍ പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ശൈത്യകാലവുമായി ബന്ധപ്പെട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ പ്രിതിദിന കേസുകള്‍ ഈ വര്‍ഷം ജൂലൈ 24 നായിയിരുന്നു. ഇന്ത്യയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.44 കോടിയും മരണസംഖ്യ 5,33,306 ഉം ആണെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കേസുകളുടെ മരണനിരക്ക് 1.19 ശതമാനമാണ്.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ്-19 വാക്സിന് നല്‍കിയിട്ടുണ്ട്.
Trending
- ബഹ്റൈനില്‍ കര്‍ഷക വിപണി ആരംഭിച്ചു
- നാലാമത് മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവല്‍ തിങ്കളാഴ്ച ആരംഭിക്കും
- കുട്ടിയെ വാഹനത്തില്‍ ഉപേക്ഷിച്ചു; ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- 46ാമത് ജി.സി.സി. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങി
- നാസര്‍ ബിന്‍ ഹമദ് മറൈന്‍ ഹെറിറ്റേജ് സീസണ് സമാപിച്ചു
- ചെങ്കോട്ട സ്ഫോടനം; മതപണ്ഡിതനും സഹായികളും പിടിയിൽ, ഉമർ നബിയുമായി ഫോണിൽ ബന്ധപ്പെട്ടെന്ന് വിവരം
- ഗർഭഛിദ്രം നടത്തിയത് രണ്ടാം മാസത്തിൽ, നൽകിയത് അപകടകരമായ മരുന്ന്, യുവതിക്ക് ഗുരുതര രക്തസ്രാവമുണ്ടായി; രാഹുലിനെതിരായ പരാതി ഗുരുതരം
- അക്ഷരങ്ങളിലെ ആത്മാവ് തൊട്ടറിയാൻ “അക്ഷരക്കൂട്ടം”. ജോസഫ് ജോയ്.



