കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണ കള്ളക്കടത്തിൽ പുതിയ വിവരങ്ങൾ. 21 തവണയായി ആകെ 166 കിലോ സ്വർണ്ണമാണ് ദുബൈയിൽ നിന്ന് കേരളത്തിലേക്ക് കടത്തിയത്. ആദ്യനാല് തവണ അയച്ചത് പശ്ചിമബംഗാൾ സ്വദേശി മുഹമ്മദിന്റെ പേരിലാണ്. 5 മുതൽ 18 വരെയുള്ള കൺസൈൻമെന്റുകൾ വന്നിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്റെ പേരിലാണ്. 19 മത് തവണ യുഎഇ സ്വദേശി ഹാഷിമിന്റെ പേരിലും 20 ഉം 21 ഉം ഫൈസൽ ഫരീദിന്റെ പേരിലുമാണ് വന്നത്. 21 മത്തെ തവണ എത്തിച്ച സ്വർണമാണ് കസ്റ്റംസ് പിടിച്ചത്.
ദേശീയ അന്വേഷണ ഏജൻസി ദുബൈയിൽ എത്തി നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഈ വിവരങ്ങൾ അറിയാൻ സാധിച്ചത്. ഇപ്പോൾ അറസ്റ്റിലായിട്ടുള്ള കെ ടി റമീസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും എൻഐഎയ്ക്ക് ഈ വിവരങ്ങളെല്ലാം കിട്ടിയിട്ടുണ്ട്. ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരാണ് സ്വർണക്കടത്തിന് പിന്നിൽ സജീവമായി ആസൂത്രണം നടത്തിയത് എന്നാണ് എൻഐഎ കണ്ടെത്തിയത്. കള്ളക്കടത്ത് സംഘം വിലയ്ക്ക് എടുത്ത ആളുകളാണ് മറ്റുള്ളവർ എന്നാണ് എൻഐഎ വൃത്തങ്ങളുടെ പ്രാഥമിക നിഗമനം.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE