മലപ്പുറം: മാറഞ്ചേരി സർക്കാർ സ്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ 156 പേർക്ക് കൂടി കൊറോണ. വന്നേരി, മാറഞ്ചേരി സ്കൂളുകളിൽ നേരത്തെ രോഗബാധ കണ്ടെത്തിയ 262 പേർക്ക് പുറമെയാണിത്.
മലപ്പുറത്തെ സ്കൂളുകളിൽ രോഗ വ്യാപനം രൂക്ഷമാകുകയാണ്. മാറഞ്ചേരി സ്കൂളിലും വന്നേരി ഹയർ സെക്കണ്ടറി സ്കൂളിലും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൂട്ടത്തോടെ കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിൽ. ഇതോടെ സ്കൂളുകൾ അടച്ചിടാൻ നിർദ്ദേശിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
For Appointment Click: https://www.kimshealth.org/bahrain/muharraq/
രണ്ട് സ്കൂളുകളിലും കഴിഞ്ഞ 25 മുതൽ പത്താം ക്ലാസുകാർക്കായുള്ള അദ്ധ്യയനം തുടങ്ങിയിരുന്നു. വന്നേരി സ്കൂളിലെ അദ്ധ്യാപകർക്ക് കൊറോണ പോസിറ്റീവ് ആയതിനെ തുടർന്നാണ് കുട്ടികൾക്ക് പരിശോധന നടത്തിയത്. കൊറോണ പോസിറ്റീവ് ആയവരോടും അവരുമായി സമ്പക്കമുള്ളവരോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാറഞ്ചേരി, പെരുമ്പടപ്പ്, വെള്ളിയങ്കോട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.