കൊല്ലം: പത്തനാപുരത്ത് പതിനാലുകാരന് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അമ്പലത്തില്‍ പോയി മടങ്ങുമ്പോള്‍ പതിനാലുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പത്താനാപുരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം അഴിച്ചുമാറ്റിയ ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മാങ്കോട് സ്വദേശികളായ അഖില്‍, രാജേഷ്, അജിത്, അനീഷ്, എന്നിവരാണ് അതിക്രമം നടത്തിയത്. ഇവര്‍ മദ്യലഹരിയിയിലായിരുന്നെന്നും കുട്ടി പറയുന്നു.
കരഞ്ഞപ്പോള്‍ വിട്ടയക്കുകയായിരുന്നെന്നു പതിനാലുകാരന് പറഞ്ഞു. അതിക്രമത്തെ കുറിച്ച് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Trending
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരിയുടെ വിചാരണ നാളെ തുടങ്ങും
- മൂലധനത്തിന്റെ ഭാവി: ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ സെമിനാര്‍ നടത്തി
- ബഹ്റൈനില്‍ തീവ്രവാദം തടയാന്‍ കമ്മിറ്റി രൂപീകരിച്ചു
- ബഹ്റൈനില്‍ വനിതാ സ്പോര്‍ട്സ് കമ്മിറ്റി രൂപീകരിക്കും
- ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ജപ്പാന് പാര്‍ലമെന്റിന്റെ വിദേശകാര്യ കമ്മിറ്റി അദ്ധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തി
- ജെൻ സികളെ നേരിടാൻ പട്ടാളമിറങ്ങി, സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ പ്രക്ഷോഭത്തിൽ നേപ്പാൾ കത്തുന്നു; കഠ്മണ്ഡുവിൽ തെരുവ് യുദ്ധം, 16 മരണം സ്ഥിരീകരിച്ചു
- റിയാദ് എയര്‍ ബഹ്റൈനില്‍ കാബിന് ക്രൂ റിക്രൂട്ട്മെന്റ് മേള നടത്തും
- സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ തെരുവിലിറങ്ങി യുവതീ യുവാക്കൾ, സംഘർഷത്തിൽ ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരിക്ക്