മനാമ: 15 വയസ്സുള്ള ബഹ്റൈൻ പെൺകുട്ടിയെ ഇന്നലെ മുതൽ കാണാതായതായി. ഇന്നലെ (Jan 14) വൈകുന്നേരം 6 മണിയോടെ വീടിന് പുറത്ത് നിന്ന ശഹദ് അൽ ഗല്ലാഫ് എന്ന പെൺകുട്ടിയെ കാണാതായതായാണ് പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. ഇസ ടൗണിലെ കെയ്റോ റോഡിലെ ബ്ലോക്ക് 806-ന് സമീപം കാറിൽ പിക്നിക് സാധനങ്ങൾ വയ്ക്കാൻ അമ്മയെ സഹായിക്കുകയായിരുന്നു ശഹദ് അൽ ഗല്ലാഫ്.

സാധനങ്ങൾ എടുക്കാൻ വേണ്ടി അമ്മ വീടിനുള്ളിലേക്ക് പോയി തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാനില്ലെന്നും കുട്ടിയെപ്പറ്റി വിവരം ലഭിക്കുന്നവർ 66610106 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും കുട്ടിയുടെ ‘അമ്മ സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു. കുട്ടി തന്റെ മൊബൈല്‍ ഫോണ്‍ എടുത്തിട്ടില്ലെന്നും അവള് എവിടെയും ഫോണില്ലാതെ പോകാറില്ലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
