മനാമ: വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ 13 നാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2022 ബഹ്രൈൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ ജൂൺ 23 മുതൽ 25 വരെ നടക്കുന്നു.
1995 ജൂലൈ 3ന് അമേരിക്കയിലെ ന്യൂ ജഴ്സിയില്‍ ആരംഭിച്ച വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ പതിമൂന്നാമത് ഗ്ലോബല്‍ ബൈനയിൽ കോണ്‍ഫറന്‍സ് ബഹ്റൈൻ ഇൻഡസ്ടറി, കൊകൊമേഴ്സ് ആൻഡ് ടൂറിസം മന്ത്രാലയത്തിന്റെ പെട്രോണാജിൽ ബഹറിനിലെ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലു ഹോട്ടലിൽ ഇന്ത്യ – ബഹറിന്‍ രാഷ്ട്രീയ -സാംസ്കാരിക -സാമൂഹിക -രംഗത്തെ പ്രമുഖരായ ബഹ്റൈൻ ഇൻഡസ്ടറി , കോമേഴ്സ് ഹിസ് എക്സലൻസി സായിദ് റാഷിദ് അൽ സയാനി, ബഹ്റൈൻ ഇൻഡ്യൻ അംബാസിഡർ പിയൂഷ് ശ്രീവസ്തവ, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ഇന്ത്യൻ പാർലമെന്റ് അംഗം ഇ ടി മുഹമ്മദ് ബഷീർ, രാജ്യസഭ അംഗം ജോൺ ബ്രിട്ടാസ്, ശാന്തിഗിരി ആശ്രമത്തിന്റെ മഠാധിപതി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി, സെയ്ൻ ടെലികോം ബഹ്റൈൻ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഷെയ്ഖ് അബ്ദുള്ള ബിൻ ഖാലിദ് അൽ ഖലീഫ, ബഹ്റൈൻ ശുറാ കൗൺസിൽ അംഗവും വൈസ് ചെയർ പേഴ്സൺ ഓഫ് ബഹ്റൈൻ ഇന്റർ പാർലമെൻററി യൂണിയൻ ഹലാ റംസി, നടനും, സംവിധായകനുമായ രമേഷ് പിഷാരടി, ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ, തിരക്കഥാകൃത്തും സ്റ്റാൻഡ് അപ്പ് കോമേഡിയനുമായ സുനീഷ് വരാനാട്, ചലച്ചിത്ര പിന്നണി ഗായിക അനിത ഷെയ്ഖ് എന്നിവരോടൊപ്പം മുൻ കർണാടക ഡിജിപി ജിജാ ഹരിസിങ് ഐപിഎസ്, ഷീല തോമസ് ഐ.എ.എസ്, യൂണിവേഴ്സിറ്റി കോളേജ് ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ ഡോ. റാണാ സവായ എന്നിവർ പങ്കെടുക്കുന്നു. വേൾഡ് മലയാളീ കൗൺസിലിന്റെ 43 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന 3 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഗോള സമ്മേളനത്തിൽ വേൾഡ് ബിസിനസ് ഫോറം, വിദ്യാഭ്യാസ സെമിനാർ, മെഡിക്കൽ ഫോറം, വിമെൻസ് ഫോറം, യൂത്ത് ഫോറം എന്നിവ സംഘടിപ്പിടിച്ചിരിക്കുന്നു.
ഗ്ലോബൽ ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി (ഇന്ത്യ), ഗ്ലോബൽ പ്രസിഡണ്ട് ഗോപാല പിള്ളൈ (യു എസ്സ് എ ), വൈസ് പ്രസിഡന്റ് (അഡ്മിൻ) ജോൺ മത്തായി (യു എ ഇ ), വൈസ് പ്രസിഡന്റ് (ഓർഗനൈസേഷൻ ഡവേലോപേമെൻറ് ), ഗ്ലോബൽ സെക്രട്ടറി ഗ്രിഗറി മേടയിൽ (ജർമ്മനി), ട്രഷാറാർ തോമസ് ആറാംബാങ്കുടി(ജർമ്മനി) , അസോസിയേറ്റ് സെക്രട്ടറി റോണാ തോമസ് (ഒമാൻ) എന്നിവരും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള റീജിയൻ , പ്രൊവിൻസുകളിൽ നിന്നുമായി 400 ൽ പരം പ്രതിനിധികളും കുടുംബാങ്ങങ്ങളും ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്തെ പ്രതിനിധിയ്ക്കരിച്ച് 1000 ത്തിൽ പരം ആളുകളും പങ്കെടുക്കുമെന്ന്, കോൺഫറൻസ് ജനറൽ കൺവീനറും, ഡബ്ള്യു.എം.സി ബഹ്റൈൻ കൗൺസിൽ പ്രസിഡന്റുമായ എബ്രഹാം സാമുവൽ, കോൺഫറൻസ് ചെയർമാൻ രാധേകൃഷ്ണൻ തെരുവത്ത്, ഗ്ലോബൽ കോൺഫറൻസ് പേട്രൺ ഡോ . പി.വി ചെറിയാൻ, കെ ജി ദേവരാജ് , ജനറൽ കോ ഓർഡിനേറ്റർ ജെയിംസ് ജോൺ, ബഹ്റൈൻ പ്രൊവിൻസ് ചെയര്മാൻ ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡണ്ട് ഹരിഷ് നായർ, വിനോദ് നായർ, ട്രഷറാർ ജിജോ ബേബി, ചെയർ പേഴ്സൺ ദീപ ജയചന്ദ്രൻ, ലേഡീസ് വിങ് പ്രസിഡണ്ട് കൃപ രാജീവ്, സെക്രട്ടറി രേഖ രാഘവ് , എന്റെർടൈൻമെൻറ് സെക്രട്ടറി സ്വാതി പ്രമോദ് എന്നിവർ അറിയിച്ചു .