തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ 1365 ലിറ്റർ സ്പിരിറ്റ് പിടികൂടി പെട്രോൾ പമ്പിന് സമീപം ജോയിയുടെ വീട്ടിൽ നിന്നാണ് എക്സൈസംഘം പിടികൂടിയത് ജോയിയും കൂട്ടാളി പ്രവീണും കസ്റ്റഡിയിൽ.
എക്സൈസ് ഇൻസ്പെക്ടർ സച്ചിനും പാർട്ടിയും ചേർന്ന് പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ 5 കന്നാസ് സ്പിരിറ്റ് (175ലിറ്റർ )ഓട്ടോയിൽ കടത്തികൊണ്ടുവന്നതിനു ജോയ്, പ്രവീൺ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തതിൽ നെയ്യാറ്റിൻകര പെട്രോൾ പമ്പിന് സമീപം ജോയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 35 ലിറ്ററിന്റെ 34 കന്നാസുകൾ കണ്ടെത്തി.