നേപ്പാളിൽ വൻ ബസ് അപകടം. മധ്യ-പടിഞ്ഞാറൻ നേപ്പാളിലെ ഡാങ് ജില്ലയിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി വൈകി ഭലുബാംഗിൽ വച്ചായിരുന്നു അപകടം. ബാങ്കെയിലെ നേപ്പാൾഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് തെന്നി രപ്തി നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 2 ഇന്ത്യക്കാരടക്കം 12 പേരാണ് മരിച്ചത്. ബിഹാർ, ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ച ഇന്ത്യക്കാർ. ആകെ എട്ട് മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അപകടത്തിൽ പരുക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ലമാഹി ആശുപത്രിയിലേക്ക് മാറ്റി.
Trending
- ബഹ്റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
- ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്
- സാമൂതിരി കെ.സി. രാമചന്ദ്രൻ രാജ അന്തരിച്ചു
- ഹിമാചലിൽ മേഘവിസ്ഫോടനത്തിൽ 2 മരണം; 20 പേരെ കാണാനില്ല, വീടുകൾ ഒലിച്ചുപോയി
- ‘പുരോഗതി കൈവരിക്കുന്നുണ്ട്’: ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന് ട്രംപ്
- ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം: സെനറ്റ് ഹാളിൽ എസ്എഫ്ഐ, കെ എസ് യു, ഡിവൈഎഫ്ഐ പ്രതിഷേധം
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.