
തൃശൂർ: പതിനാറുകാരനെ എസ്ഐ അടക്കമുള്ള പൊലീസുകാർ മർദ്ദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. തൃശൂർ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്ണുവിനാണ് ക്രൂരമർദ്ദനമേറ്റത്.
ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്റെ പേരിലായിരുന്നു പൊലീസിന്റെ മർദ്ദനം.പിന്നാലെ നെഞ്ചുവേദനയും പുറംവേദനയും മൂലം ജിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി.
