മനാമ: കോവിഡ് കാരണം പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന് കീഴിൽ ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്ക് ഇതുവരെ സർവിസ് നടത്തിയ വിമാനങ്ങളുടെ എണ്ണം 100 കടന്നു. ഞായറാഴ്ചയാണ് വന്ദേഭാരത് ദൗത്യത്തിന്റെ 100 മത് വിമാനം 120 യാത്രക്കാരുമായി പറന്നത്. ഇതുവരെ 29000ത്തിലേറെ പ്രവാസികളാണ് ബഹ്റൈനിൽനിന്ന് ഇന്ത്യയിലെത്തിയത്. ഇതിൽ 87 ഗൾഫ് എയർ വിമാനങ്ങളും സർവിസ് നടത്തിയിട്ടുണ്ട്. എയർ ബബിൾ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇതുവരെ 5000ത്തിലേറെ ഇന്ത്യക്കാർ ബഹ്റൈനിലേക്ക് തിരിച്ചെത്തി.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മെയ് 8 ന് വന്ദേഭാരത് ദൗത്യം ആരംഭിച്ചതിന് ശേഷം നിരവധി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നിരവധി ചാർട്ടേർഡ് വിമാന സർവ്വീസുകളും ആരംഭിച്ചിരുന്നു. ഇതുവഴിയും നിരവധി പ്രവാസികൾ ഇന്ത്യയിലെത്തി.