
കൊല്ലം: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2021 ഡിസംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിനോദിന്റെ ബന്ധുവും കേസിലെ രണ്ടാം പ്രതിയുമായ രാജമ്മയെ കോടതി താക്കീത് ചെയ്ത് വിട്ടയച്ചു. പ്രതി നേരത്തേ താമസിച്ചിരുന്ന വീട്ടില്‍ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി അധികം കഠിന തടവ് അനുഭവിക്കണം. പ്രതി തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു. അഞ്ചു വകുപ്പുകളിലായി 20 വര്‍ഷം വച്ചാണ് ശിക്ഷ. അങ്ങനെ വരുമ്പോള്‍ മൊത്തം 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. 2021 ല്‍ അടൂര്‍ സി.ഐ. ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്.


