കൊല്ലം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട സ്വദേശിയായ മുപ്പത്താറുകാരിയും ഇവരുടെ കാമുകനായ തിരുവല്ല നിരണം പടിഞ്ഞാറ്റംമുറിയില്‍ നിരണംപെട്ടി വീട്ടില്‍ അഭിലാഷ് എന്ന വിഷ്ണുനാരായണനു(40)മാണ് അറസ്റ്റിലായത്. ഇയാള്‍ പൂജാരിയായി തിരുവല്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ജ്യോതിഷസംബന്ധമായ ആവശ്യത്തിന് ഇയാളുടെ അടുക്കലെത്തുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു.
തുടര്‍ന്ന് വാടകയ്ക്ക് താമസിക്കുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം പെണ്‍കുട്ടി അമ്മയെ ധരിപ്പിച്ചെങ്കിലും മറച്ചുവെച്ചു. വിവരമറിഞ്ഞെത്തിയ അമ്മൂമ്മ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പരാതിയെത്തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും തിരുവല്ലയില്‍നിന്ന് പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ അമ്മ നേരത്തേ രണ്ടു വിവാഹം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അഭിലാഷ്. ഇരുവര്‍ക്കുമെതിരേ പോക്സോ നിയമപ്രകാരവും ശിശുസംരക്ഷണനിയമപ്രകാരവും കേസെടുത്തു.