
മനാമ: ബഹ്റൈനിൽ കോടതി ഉത്തരവ് പ്രകാരം കണ്ടുകെട്ടിയ 1.4 ടൺ മയക്കുമരുന്നുകളും മറ്റു നിയമവിരുദ്ധ വസ്തുക്കളും കത്തിച്ചു നശിപ്പിച്ചു.
2023 മദ്ധ്യത്തിനും 2024 അവസാനത്തിനുമിടയിൽ വിവിധ കേസുകളിലായി പിടികൂടിയ വസ്തുക്കളാണ് കത്തിച്ചത്. ഇതിന് ഏതാണ്ട് 70 ലക്ഷത്തിലധികം ദിനാർ വില വരും.
2007ലെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരമാണ് ഈ കേസുകളിൽ നടപടി സ്വീകരിച്ചത്.


