മനാമ: ഇന്ന് (ജൂലൈ 11) മുതൽ ബഹ്റൈനിലെ പ്രവാസികൾക്ക് പുതിയ റസിഡൻസ് പെർമിറ്റ് സ്റ്റിക്കർ നിലവിൽ വന്നു. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ റസിഡൻസ് പെർമിറ്റ് കാലഹരണപ്പെടുന്നതുവരെ പഴയ സ്റ്റിക്കറിന് സാധുതയുണ്ടെന്നും അതു മാറ്റേണ്ട ആവശ്യമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂട്ടി അപ്പോയൻറ്മെൻറ് ബുക്ക് ചെയ്യാതെ ഏതെങ്കിലും ബ്രാഞ്ചിൽ നിന്ന് റസിഡൻസ് സ്റ്റിക്കർ സ്റ്റാമ്പ് ചെയ്യാൻ കഴിയും. കൂടാതെ, വിമാനത്താവളത്തിലെയും മറ്റ് പോർട്ടുകളിലെയും എക്സിറ്റ് പോയൻറുകളിലും റസിഡൻസ് പെർമിറ്റ് സ്റ്റിക്കർ പതിക്കാൻ സാധിക്കും.
