ഇരയ്ക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ലെന്ന് നടന് ജോയ് മാത്യു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്ക്കു പിന്തുണയുമായി സിനിമാ ലോകത്തെ പ്രമുഖര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളെല്ലാം നടിക്കു പിന്തുണയുമായി ഇന്നലെ രംഗത്തുവന്നു.

നടി സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് താരങ്ങള്‍ പിന്തുണ അറിയിച്ചത്. ‘നിനക്കൊപ്പം’ എന്ന് മമ്മൂട്ടിയും ‘ബഹുമാനം’ എന്ന് മോഹന്‍ലാലും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പിന്തുണയറിയിച്ചു. പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ദുല്‍ഖര്‍ സല്മാന്, മഞ്ജു വാര്യര്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരധി താരങ്ങള്‍ വിഷയത്തില്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്.