കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതില്‍ മാറ്റം വരുത്തണോ എന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ക്ക് എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി ആലോചിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായി ഗണേഷ് കുമാര്‍ പറഞ്ഞു.
ആരാധനാലയങ്ങളില്‍ ഷര്‍ട്ട് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായി മാറ്റം വരണമെന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണച്ചിരുന്നു. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞതെന്നും അത് മറ്റ് ആരാധനാലയങ്ങള്‍ കൂടി ആ മാതൃക പിന്തുടരായാടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Trending
- പഴയ ഈസ്റ്റ് റിഫ ഹെല്‍ത്ത് സെന്ററിനെ ഓങ്കോളജി സെന്ററാക്കിമാറ്റല്: പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
- ബഹ്റൈനിലെ മേജര്‍ കൊമേഴ്സ്യല്‍ കോടതികളില്‍ റിമോട്ട് വ്യവഹാര സേവനം ആരംഭിക്കും
- എയര്‍പോര്‍ട്ട്- സീഫ് മെട്രോ പാതയുടെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങി
- പ്രധാന റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനം: നിര്‍ദേശം ബഹ്റൈന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
- പൊതുമേഖലാ നിയമനങ്ങളില്‍ പ്രവാസികള്‍ക്ക് ബിരുദാനന്തര ബിരുദം: നിയമഭേദഗതി ശൂറ കൗണ്‍സില്‍ വീണ്ടും തള്ളി
- വെനസ്വേലക്ക് വീണ്ടും ട്രംപിന്റെ ഭീഷണി, ധിക്കരിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇടക്കാല പ്രസിഡന്റിന് മുന്നറിയിപ്പ്
- ഇന്ത്യയുടെ ആത്മീയ കേന്ദ്രമായി വാരണാസി; 2025ൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന, കണക്കുകൾ പുറത്തുവിട്ട് യുപി സർക്കാർ
- കേരള ചരിത്രത്തിലെ ഭീകര സംഭവങ്ങളിലൊന്ന്; ആലുവ കൂട്ടക്കൊലക്ക് 25 വർഷം; ഒറ്റയ്ക്ക് ഒരാൾ കൊലപ്പെടുത്തിയത് ആറ് പേരെ!

