മനാമ: സൗദിയിൽ 30 വർഷം സ്കൂൾ ,ഓഫീസ് സ്റ്റേഷനറി രംഗത്ത് ഹോൾസെയിൽ പ്രവർത്തന പാരമ്പര്യമുള്ള ഇൻഡോ ഗ്രാൻഡ് ഓഫീസ് സപ്ലൈസിന്റെ ബ്രാഞ്ച് ബഹറിനിൽ പ്രവർത്തനമാരംഭിച്ചു. സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള , പേപ്പർ സ്ക്വയർ എന്നീ കമ്പനികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പേപ്പർ ഉൾപ്പെടയുള്ള സ്റ്റേഷനറികളുടെ ഹോൾസെയിൽ ,റീറ്റെയ്ൽ വിതരണത്തിനായി പേപ്പർ സ്ക്വയർ എന്ന കമ്പനിയും, പ്രിൻറ് ഫോട്ടോകോപ്പി ഉൾപ്പെടെയുള്ളവയുടെ ഹോൾസെയിൽ ,റീറ്റെയ്ൽ വിതരണത്തിനായി പ്രിൻറ് സ്ക്വയർ എന്നിങ്ങനെ രണ്ടു കമ്പനികൾ ആണ് ബഹ്റൈനിലെ സൽമാനിയ ബി.എഫ്.സി. എക്സ് ചേഞ്ചിന് തൊട്ടടുത്തായി ആരംഭിച്ചത്.സ്വന്തമായുള്ള ബ്രാൻഡുകൾ സൗദിയിൽ നിന്നും എത്തിക്കുന്നതുകൊണ്ടു തന്നെ ഹോൾസെയിൽ റീട്ടെയിൽ എന്നിവയിൽ ഗുണമേന്മയും വിലക്കുറവും നൽകുമെന്ന് എം ഡി ഫ്രാൻസിസ് ആൻറണി ചെമ്മന്നൂർ സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു. അനീഷ് വർഗീസ് സുമിത ഫ്രാൻസിസ് ചെമ്മന്നൂർ എന്നിവർ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.