മനാമ: 24 മത് ഗൾഫ് ഫുട്ബോൾ കപ്പ് നേടിയ ബഹ്റൈൻ ദേശീയ ടീമിന്റെ ചരിത്ര വിജയത്തെ തുടർന്ന് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
ടീമിന്റെ ചരിത്ര നേട്ടത്തെ രാജാവ് അഭിനന്ദിച്ചു. ഗൾഫ് കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബഹ്റൈൻ കിരീടം സ്വന്തമാക്കുന്നത്.