ബെംഗളൂരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയെന്ന് കരുതുന്ന ലോറി ഡ്രൈവർ അർജുനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അർജുൻ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മനാഫ്. ജി.പി.എസ് ട്രാക്ക് ചെയ്ത് അധികാരികളെ അറിയിച്ചെങ്കിലും ചൂണ്ടിക്കാട്ടുന്ന പ്രദേശം പരിശോധിക്കാൻ കർണാടക പോലീസ് തയ്യാറാകുന്നില്ലെന്നും മനാഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.



