മനാമ: പാര്‍ലമെന്ററി വിദഗ്ദ്ധര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമായി ബ്രിട്ടനിലെ ഹള്‍ സര്‍വകലാശാലയിലെ റക്സ്റ്റണ് കോളേജില്‍ ഇന്റര്‍ പാര്‍ലമെന്ററി യൂണിയനും സെന്റര്‍ ഫോര്‍ ലെജിസ്ലേറ്റീവ് സ്റ്റഡീസും സംയുക്തമായി ജൂലൈ 27, 28 തീയതികളില്‍ സംഘടിപ്പിക്കുന്ന 16ാമത് ശില്പശാലയില് ഷൂറ കൗണ്‍സില്‍ അംഗം ലിന ഹബീബ് കാസിമിന്റെയും ഹസന് ഇബ്രാഹിം ഹസ്സന് എം.പിയുടെയും നേതൃത്വത്തിലുള്ള ബഹ്റൈനിലെ പാര്‍ലമെന്ററി ഡിവിഷന് പ്രതിനിധി സംഘം പങ്കെടുക്കും.
ശില്പശാലയില് പങ്കെടുക്കുന്നവര്‍ പാര്‍ലമെന്ററി കാര്യങ്ങളെക്കുറിച്ചുള്ള അക്കാദമിക് ഗവേഷണങ്ങളും പഠനങ്ങളും ചര്‍ച്ച ചെയ്യും. നിയമനിര്‍മ്മാണത്തിലെ അവരുടെ അനുഭവങ്ങളെയും വെല്ലുവിളികളെയും കുറിച്ച് സംസാരിക്കും.
ഈ വര്‍ഷത്തെ ശില്പശാല പാര്‍ലമെന്റുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എ.ഐ)നുള്ള പങ്ക്, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ അതിന്റെ പ്രയോഗം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ്.