
മനാമ: ബഹ്റൈനില്‍ തവാസുല്‍ ആപ്പ് വഴി ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ലഭിച്ച 2,415 പരാതികളില്‍ ഏറ്റവുമധികം മാലിന്യം സംബന്ധിച്ച്.
825 പരാതികളാണ് മാലിന്യം സംബന്ധിച്ച് ലഭിച്ചതെന്ന് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അറിയിച്ചു. ഇത് മൊത്തം പരാതികളുടെ 24.5% വരും. തലസ്ഥാനത്തെ മോശപ്പെട്ട ശുചിത്വാവസ്ഥയാണ് ഇതിന് കാരണമെന്നും ബോര്‍ഡ് പറഞ്ഞു.
നിരീക്ഷണവും പരിശോധനയും സംബന്ധിച്ച് 325 പരാതികളും മുനിസിപ്പല്‍ ഫീസുമായി ബന്ധപ്പെട്ട് 320 പരാതികളും ലഭിച്ചു. പാര്‍ക്കുകളും പൂന്തോട്ടങ്ങളുമായി ബന്ധപ്പെട്ട 183 പരാതികളുമുണ്ട്.


