തൃശ്ശൂർ: പാലിയേക്കരയിൽ ടോൾ പിരിവിന്റെ പേരിൽ ജി.ഐ.പി.എൽ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) നടത്തുന്നത് കൊള്ളയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ടോള്‍ പ്ലാസയിലെ ബൂത്തിലേക്കെത്തിയ പ്രതിഷേധക്കാര്‍ വാഹനങ്ങളെ ടോള്‍ അടക്കാതെ കയറ്റിവിട്ടു. ജി.ഐ.പി.എല്ലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ ദിവസം ഇ.ഡി. (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധം.
ടി.എന്‍. പ്രതാപന് എം.പി.യാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ ഗേറ്റുകള്‍ തുറന്നുനല്‍കി വാഹനങ്ങള്‍ക്ക് സൗജന്യ യാത്രയൊരുക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള ഗേറ്റുകളെല്ലാം തുറന്നു നല്‍കിയായിരുന്നു പ്രതിഷേധം. നിലവില്‍ 1250 കോടിയിലധികം രൂപയാണ് പാലിയേക്കര ടോള്‍ പിരിവു വഴി സമാഹരിച്ചത്. 760 കോടി രൂപയാണ് റോഡുപണിക്ക് ചെലവായത്. 2028 വരെ കമ്പനിക്ക് പിരിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 24 മണിക്കൂറിലേറെയാണ് പാലിയേക്കരയില്‍ ഇ.ഡി. റെയ്ഡ് നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടോള്‍ കമ്പനിയുടെ പ്രവര്‍ത്തനമെന്നും സര്‍വീസ് റോഡുകളോ ബസ് ബേകളോ ട്രക്ക് ബേകളോ കമ്പനി യാത്രക്കാര്‍ക്ക് അനുവദിച്ചു നല്‍കുന്നില്ലെന്നും ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സി.ബി.ഐ. നേരത്തേ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി