
മനാമ: 2025-2026 സീസണിലെ ബഹ്റൈന്‍ കര്‍ഷക വിപണിയുടെ 13ാമത് പതിപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ബഹ്റൈനി കര്‍ഷകരില്‍നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നത് ഒക്ടോബര്‍ 7ന് ആരംഭിച്ചതായും 13ന് അവസാനിക്കുമെന്നും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു.
എന്‍.ഐ.എ.ഡി, എസ്.ടി.സി. ബഹ്റൈന്‍ എന്നിവയുമായി സഹകരിച്ചാണ് പതിമൂന്നാമത് കര്‍ഷക വിപണി നടത്തുന്നതെന്ന് മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് മിര്‍സ അല്‍ അരീബി അറിയിച്ചു.
മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (www.mun.gov.bh) വഴിയോ ബഹ്റൈന്‍ ഫാര്‍മേഴ്സ് മാര്‍ക്കറ്റ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് (@farmersbh) വഴിയോ രജിസ്റ്റര്‍ ചെയ്യാമെന്ന് അല്‍ അരീബി പറഞ്ഞു.
