തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരെ പെട്രോൾ – ഡീസൽ ബങ്കുകളിൽ മോട്ടോർയാത്രികർക്ക് അധിക നികുതിയായ രണ്ടു രൂപാ ആർ വൈ എഫ് പ്രവർത്തകർ നൽകിയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സെക്രട്ടറിയേറ്റിന് സമീപമുള്ള സിവിൽ സപ്ലൈസ് പമ്പിൽ രാവിലെ 9 മണിമുതൽ 12 മണിവരെ എത്തിയ യാത്രികരുടെ അധിക നികുതിയായ രണ്ടു രൂപ നൽകിയും കുറിപ്പുകൾ വിതരണം ചെയ്തുമാണ് വേറിട്ട സമരം അരങ്ങേറിയത്.വിലക്കയറ്റം മൂലം നട്ടംതിരിയുന്ന ജനങ്ങളിൽ അധിക നികുതി ഭീകരതയാണ് മോദി – പിണറായി സർക്കാർ ജനങ്ങളിലേക്ക് അമിതഭാരം ചുമത്തുന്നതെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.ഇറവൂർ പ്രസന്നകുമാർ , അഡ്വ യു എസ് ബോബി, രാലു രാജ്, കബീർ പൂവാർ, നിഷാദ് കഴക്കൂട്ടം, എം എൽ അനൂപ്, അനീഷ് അശോകൻ, ഷിബുലാൽ, ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു