തിരുവനന്തപുരം: സ്ത്രീപീഡനം ഒത്തുതീര്‍ക്കാന്‍ ഇടപെട്ട വനം മന്ത്രി എ.കെ ശശീന്ദ്രന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി മന്ത്രിയുടെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സി. എസ് ചന്ദ്രകിരണ്‍ ഉദ്ഘാടനം ചെയ്തു.
2017ലും ഇത്തരത്തില്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ശശീന്ദ്രന് രാജിവച്ചിരുന്നു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. 118ാം വകുപ്പ് പ്രകാരം മന്ത്രിക്കെതിരെ കേസെടുക്കണം. വിഷയത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന് രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം. ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി യുവമോര്‍ച്ച രംഗത്തെത്തുമെന്നും ചന്ദ്രകിരണ്‍ മുന്നറിയിപ്പ് നല്കി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു, നേതാക്കളായ വലിയവിള ആനന്ദ്, അഭിജിത്ത്, നെടുമങ്ങാട് വിൻഞ്ജിത്ത് തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേത്യത്വം നല്കി.