
മനാമ: ബഹ്റൈന്‍ യൂത്ത് സിറ്റി അതോറിറ്റി കൈകാര്യം ചെയ്യുന്ന ഹമദ് ടൗണ്‍ മോഡല്‍ യൂത്ത് സെന്ററില്‍ യൂത്ത് 365 സ്പെയ്സ് യുവജനകാര്യ മന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖി ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര തലത്തില്‍ ബഹ്റൈനി യുവാക്കളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും രാജ്യത്തെ എംബസികളും അന്താരാഷ്ട്ര ദൗത്യങ്ങളും വഴി വാഗ്ദാനം ചെയ്യുന്ന ആഗോള പരിപാടികളിലും അവസരങ്ങളിലും അവരെ പ്രയോജനപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.
ബഹ്റൈനി യുവാക്കള്‍ക്ക് അന്താരാഷ്ട്ര പരിപാടികളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹജനകമായ അന്തരീക്ഷമൊരുക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് യൂത്ത് 365 പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി തൗഫീഖി പറഞ്ഞു. യുവജന വികസനത്തില്‍ ദേശീയ, അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കാനുള്ള ഒരു പ്രായോഗിക മാതൃകയാണ് ഈ ഇടമെന്നും അവര്‍ പറഞ്ഞു.


