മനാമ: യുവാക്കളുടെ ശാക്തീകരണം ലക്ഷ്യംവെച്ച് ബഹ്റൈന്‍ യുവജനകാര്യ മന്ത്രാലയവും അറബ് ഓപ്പണ്‍ യൂണിവേഴ്സിറ്റി(എ.ഒ.യു)യും കരാറുണ്ടാക്കി.
എ.ഒ.യു. പ്രസിഡന്റ് ഡോ. നജ്മ താഖിയും ബഹ്റൈന്‍ യുവജനകാര്യ മന്ത്രി റവാന്‍ ബിന്ത് നജീബ് തൗഫീഖിയുമാണ് സഹകരണ കരാറില്‍ ഒപ്പുവെച്ചത്. ബഹ്റൈനി യുവാക്കളെ ശാക്തീകരിക്കാനും അവരുടെ കഴിവുകള്‍ കണ്ടെത്താനും മെച്ചപ്പെടുത്താനും പ്രകടിപ്പിക്കാനും ഭാവിയില്‍ നേതൃത്വത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാനും പരസ്പരം സഹകരിക്കുന്നതിനുള്ള പൊതുവേദിയായി ഈ കരാര്‍ വര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രാലയമോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ എ.ഒ.യു വിദ്യാര്‍ത്ഥികള്‍ക്ക് കരാര്‍ അവസരം നല്‍കും. യുവജനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികള്‍ സംയുക്തമായി നടപ്പിലാക്കാനുള്ള വ്യവസ്ഥകളും ഇതിലുള്‍പ്പെടുന്നു. 35 വയസ്സു വരെയുള്ള യുവജനങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ പരിപാടികളില്‍ പങ്കാളിത്തം സാധ്യമാകും. കൂടാതെ യുവജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനകളിലെ യുവാക്കള്‍ക്ക് സര്‍വകലാശാലയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും കരാര്‍ അനുവദിക്കുന്നു.
Trending
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
- ‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ