മനാമ: ബഹ്റൈനിൽ ഡ്രൈവ് ആൻ ഡൈൻ പരിപാടിക്ക് തുടക്കമായി. ബഹ്റൈനിലെ കായിക-യുവജനകാര്യ മന്ത്രി അയ്മാൻ ബിൻ തൗഫിക് അൽമോയിദ് ആണ് ഡ്രൈവ് ആൻ ഡൈൻ പരിപാടി ഉത്ഘാടനം ചെയ്തത്. ഡിസംബർ 26 വരെ രണ്ട് മാസക്കാലം നീണ്ടു നിൽക്കുന്ന പരിപാടി ഗ്രാവിറ്റി വില്ലേജിൽ ആണ് നടക്കുന്നത്. മോട്ടീവ് 8 ഉം വി ഗോറ്റ് യു ഉം ആണ് ഇത് സംഘടിപ്പിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
യുവജന പദ്ധതികളെ പ്രോത്സാഹിപ്പിക്കാനും ബഹ്റൈനിലെ ടൂറിസം മേഖലയെ പിന്തുണയ്ക്കാനുമാണ് ഡ്രൈവ് എൻ ഡൈൻ പരിപാടി ലക്ഷ്യമിടുന്നത്. ആരോഗ്യ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.