
കടയ്ക്കൽ: കടയ്ക്കൽ വിപ്ലവത്തിൻ്റെ മണ്ണിലൂടെ യുവജന ജാഥ കൊല്ലത്തിൻ്റെ ഹൃദയ വഴികളിലേക്ക്. എൻ്റെ ഇന്ത്യ എവിടെ, ജോലി എവിടെ, ജനാധിപത്യം മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 ന് കൊല്ലത്ത് നടക്കുന്ന ഫ്രീഡം സ്ട്രീറ്റിൻ്റെ പ്രചരണാർത്ഥം ഡി വൈ എഫ്
ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ക്യാപ്ടനും കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം മാനേജരുമായ ജാഥയ്ക്ക് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ കടയ്ക്കലിൽ ഉജ്ജ്വല വരവേൽപ്പ്.

രാവിലെ 9.30ന് കടയ്ക്കലിലെത്തിയ ജാഥയെ സി പി ഐ എം സം സ്ഥാന കമ്മിറ്റിയംഗം എസ് രാജേ ന്ദ്രൻ,ഏരിയാ സെക്രട്ടറി എം നസീർ ഡി വൈ എഫ് ഐ ഏരിയാ സെക്രട്ടറി ഡോ.വി.മിഥുൻ എന്നിവരുടെ നേതൃത്വ ത്തിൽ വരവേറ്റു. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ ജാഥാ ക്യാപ്ടൻ വി.കെ സനോജിൻ്റെ നേതൃത്വത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ജാഥയെ വിപ്ലവ സ്മാരകത്തിൽ നിന്നും നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കടയ്ക്കൽ ബസ്സ്റ്റാൻ്റ് മൈതാനിയിലെ സ്വീകരണ കേന്ദ്രത്തിലെത്തിച്ചു.

യോഗത്തിൽ സംഘാടക സമിതി ചെയർമാൻ വി.സുബ്ബലാൽ അധ്യക്ഷനായി കൺവീനർ വി.മിഥുൻ സ്വാഗതം പറഞ്ഞു. സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രൻ, ഏരിയാ സെക്രട്ടറി എം.നസീർ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡൻ്റ് ശ്രീനാഥ്,സെക്രട്ടറി ശ്യാം മോഹൻ, ട്രഷറർ ഷെബീർ,സംസ്ഥാന കമ്മിറ്റി അംഗം ബി.ബൈജു, ഏരിയാ പ്രസിഡൻ്റ് ഷിജി പേഴുംമൂട്, ട്രഷറർ ആർ ദീപു തുടങ്ങിയവർ സംസാരിച്ചു.

കടയ്ക്കൽ, ചടയമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണമാണ് നൽകിയത്. സ്വീകരണത്തിന് പടനോപകാരണങ്ങൾ നൽകിയാണ് സ്വീകരിച്ചത്. ഇന്ത്യയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ എല്ലാം കോർപ്പറേറ്റ് മുതലാളിമാർക്ക് തീറെഴുതി കൊടുത്തു കൊണ്ട് നാട്ടിലെ യുവജനങ്ങളെ വഞ്ചിക്കുകയാണെന്നു ജാഥ ക്യാപ്റ്റൻ പറഞ്ഞു.
