
മനാമ: ബഹ്റൈനില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ് സമാപിച്ചു. അഞ്ച് സ്വര്‍ണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം എന്നിവയുള്‍പ്പെടെ ആകെ 13 മെഡലുകള്‍ ബഹ്റൈന്‍ നേടി. മൊത്തത്തിലുള്ള റാങ്കിംഗില്‍ അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബഹ്റൈന്‍.
ഭാരോദ്വഹനത്തിലും മിക്സഡ് ആയോധന കലകളിലുമായാണ് ബഹ്റൈന്‍ അഞ്ച് സ്വര്‍ണമെഡലുകള്‍ നേടിയത്.
3ഃ3 ബാസ്കറ്റ്ബോള്‍, എന്‍ഡുറന്‍സ്, ഭാരോദ്വഹനം, മിക്സഡ് ആയോധന കലകള്‍, പെന്‍കാക് സിലാറ്റ് എന്നിവയിലാണ് വെള്ളി മെഡലുകള്‍ നേടിയത്.
എന്‍ഡുറന്‍സില്‍ ബഹ്റൈന്‍ ടീം മൊത്തത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 15 മണിക്കൂര്‍, 58 മിനിറ്റ്, 28 സെക്കന്‍ഡ് കൊണ്ട് 119 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കി വെള്ളി നേടി.


