
മനാമ: ബഹ്റൈനില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന ചടങ്ങില്‍ മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ഗെയിംസിന്റെ ഉപരക്ഷാധികാരിയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ, യുവജനകാര്യ പ്രതിനിധിയുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഗെയിംസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഗെയിംസില്‍ പങ്കെടുക്കാനെത്തിയ ഏഷ്യയിലുടനീളമുള്ള യുവതാരങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ വളര്‍ന്നുവരുന്ന യുവ കായികതാരങ്ങള്‍ക്കിടയില്‍ മികവിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മനോഭാവം വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.


