തിരുവനന്തപുരം: ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോള്‍ സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ യുവാവ് മരിച്ചു. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. കിളിമാനൂർ – ആലംകോട് റോഡിൽ കടവിളയിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. ദേവരാജിന്റെ ഭാര്യ വിജി അഞ്ച് മാസം ഗർഭിണിയാണ്. ദേവരാജും വിജിയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്നു. ബസിൽനിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ദേവരാജ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. സംഭവത്തില്‍ നഗരൂർ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. മകൻ: ദേവനന്ദ്.
Trending
- കാറിടിച്ച് യെമനി യുവതിയുടെ മരണം: ബംഗ്ലാദേശി ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
- ബൈക്കപകടം: ആഫ്രിക്കക്കാരന് മരിച്ചു
- ബഹ്റൈന്‍ കിരീടാവകാശി യു.എ.ഇ. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
- ആര്.എം.എസ്. അന്താരാഷ്ട്ര പീഡിയാട്രിക്സ് സമ്മേളനം നടത്തി
- റോയല്‍ ഗാര്‍ഡിന്റെ അല്‍ റൗദ റണ്ണിംഗ് ട്രാക്ക് ഉദ്ഘാടനം ചെയ്തു
- സഫ്ര നടപ്പാതയുടെ ആദ്യ ഘട്ടം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സമ്മേളനത്തിനും പ്രദര്‍ശനത്തിനും തുടക്കമായി
- ഇന്ത്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ബഹ്റൈന്‍ പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു

