
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ല പ്രസിഡന്റ് ഹാരിസ് മുതൂര്‍ ആഹ്വാനം ചെയ്തു.
വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും സമ്മാനവും നല്‍കുമെന്ന് ഹാരിസ് മുതൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എഫ്ബി പോസ്റ്റിനൊപ്പം വെള്ളാപ്പള്ളിയുട ചിത്രവും ഹാരിസ് പങ്കുവെച്ചു.
മാധ്യമപ്രവര്‍ത്തകനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമവും വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും പരാതിയില്‍ പറയുന്നു.
തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെയാണ് തീവ്രവാദിയെന്ന് വിളിച്ച് വെള്ളാപ്പള്ളി നടേശന് അധിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്ത്തകന് റഹീസ് റഷീദിനെതിരെയാണ് ഇന്ന് വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഈ മാധ്യമപ്രവര്ത്തകന് തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്ലീങ്ങളുടെ വലിയ വക്താവാണെന്നുണാണ് വെള്ളാപ്പള്ളി പറഞ്ഞത്.


