തൃശൂർ: മദ്യലഹരിയിൽ മണ്ണുത്തി കാർഷിക സർവകലാശാല കാമ്പസിൽ യുവാവിന്റെ അതിക്രമം. തോട്ടപ്പടി സ്വദേശി നൗഫൽ വെള്ളിയാഴ്ച രാത്രിയാണ് ക്യാമ്പസിനുള്ളിൽ പ്രവേശിച്ചത്. ചോദ്യം ചെയ്ത വിദ്യാർത്ഥികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
സുഹൃത്ത് അജിത്തിനൊപ്പമാണ് നൗഫൽ കാമ്പസിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചേർന്ന് ഇവരുടെ വാഹനം തടഞ്ഞതോടെയാണ് നൗഫൽ അക്രമാസക്തനായത്. അജിത്ത് വിദ്യാർത്ഥികളെ ആക്രമിക്കാനും ശ്രമിച്ചു.
തുടർന്ന് മണ്ണുത്തി പോലീസ് കാമ്പസിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മാരകായുധം കൈവശം വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് നൗഫലിനെതിരെ കേസെടുത്തിരിക്കുന്നത്.