കോഴിക്കോട്∙ രൺജീത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവ് പിടിയിൽ. ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി. രൺജീത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Trending
- കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിറ്റു; ബഹ്റൈനില്‍ അഞ്ചു പേര് അറസ്റ്റില്‍
- നടനും സംവിധായകനുമായ ജോയ് കെ. മാത്യു സംവിധാനം ചെയ്ത ‘കരുണയും കാവലും’ റിലീസ് ചെയ്തു.
- റോഡില്‍ വാഹനാഭ്യാസം: ബഹ്റൈനില്‍ യുവാവ് അറസ്റ്റില്‍
- ബി.ഡി.എഫ്. ‘നാഷണല്‍ ഷീല്‍ഡ് 2026’ ഡ്രില്‍ ആരംഭിച്ചു
- യു.എ.ഇ. ആതിഥേയത്വം വഹിച്ച അമേരിക്ക-റഷ്യ-ഉക്രെയ്ന് ചര്‍ച്ച: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
- ദുബായ് ഒ പ്ലേറ്റ് കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്: ബഹ്റൈന്‍ താരം സൈഫ് ബിന്‍ ഹസ്സന് അല്‍ ഖലീഫയ്ക്ക് മൂന്നാം സ്ഥാനം
- അൽ ഫുർഖാൻ സെൻററിന് പുതിയ ഭാരവാഹികൾ



