മനാമ: ലോകമാകെ പടർന്ന കൊറോണയുടെ വ്യാപനം ഗൾഫ് മേഖലയിലും വൻ തിരിച്ചടിയായി. അതുകൊണ്ടുതന്നെ പ്രവാസികളുടെ സ്വപ്നങ്ങളും ജീവനും അപഹരിച്ച ഈ കാലഘട്ടം പ്രവാസികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുന്നു. തൊഴിൽ നഷ്ടം, ശമ്പളക്കുറവ്, ശമ്പളം കിട്ടാതിരിക്കുക, സ്കൂൾ ഫീസ്, ഫ്ലാറ്റ് വാടക, ലോണുകൾ, നാട്ടിലേക്ക് പണം അയക്കൽ തുടങ്ങിയവ പ്രതിസന്ധിയിലായി. ഭക്ഷണത്തിനും നിലനിൽപ്പിനും ഏറെ യാതന അനുഭവിക്കുന്ന കാലഘട്ടത്തിൽ ബഹ്റൈൻ ഭരണാധികാരികളുടെ സഹായങ്ങൾ വിലമതിക്കാനാവാത്തതാണ്. ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണറുടെ ഷെയ്ഖ് ഹിഷാമിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന യൂസഫ് ലോറി എന്ന സ്വദേശി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയങ്കരനാകുന്നു.