ചെന്നൈ: അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി. കടലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്അറുവംപേട്ട് സ്വദേശി ചിലമ്പരശനാണ്(29) ഭാര്യ റോജയെ (25) കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പായിരുന്നു ഇരുവരെയും വിവാഹം നടന്നത്. എന്നാല്‍ റോജ നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുപതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെയായിരുന്നു കൊലപാതകം നടന്നത്. ഡ്രൈവറായി ജോലി ചെയ്യുന്ന ചിലമ്പരശന്റെയും സീര്‍ക്കാഴി സ്വദേശിനി റോജയുടെയും വിവാഹം മേയ് നാലിനാണ് നടന്നത്. വിവാഹത്തിന് മുമ്പ് മറ്റൊരാളുമായുണ്ടായിരുന്ന ബന്ധത്തിലാണ് റോജ ഗര്‍ഭം ധരിച്ചത്. വിവാഹത്തിനുശേഷവും റോജ ഈ ബന്ധം തുടര്‍ന്നുവെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും സംഭവത്തിന് ശേഷം അറസ്റ്റിലായ ചിലമ്പരശന്‍ പോലീസിന് മൊഴി നല്കി.
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
