തൃശൂർ: മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുറ്റമുക്ക് പാടശേഖരത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ വയറിനു സമീപമാണ് കുത്തേറ്റിരിക്കുന്നത്. മരിച്ചത് ആരാണെന്നതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല. തുടർ നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.


