തിരുവനന്തപുരം: പെരുമാതുറ മാടൻവിള പാലത്തിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പെരുമാതുറ പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ഷെഹിൻ (22) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 7.30ന് നജാത്തുൽ ഇസ്ലാം മസ്ജിദിന് സമീപത്തായിരുന്നു അപകടം. അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ പോസ്റ്റിലിടിക്കുകയായിരുന്നു. ഇടുപ്പിൽ ഇരുന്ന ബിയർ കുപ്പി അപകടത്തിൽ പോട്ടി വയറിൽ കുത്തി കയറിയാണ് മരണം. പരിക്കുപറ്റിയ ഷെഹിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരപരിക്ക് ആയതിനാൽ അവിടെനിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
