മുംബയ്: വിവാഹം കഴിക്കണമെങ്കിൽ ഭാര്യയെയും മകനെയും ഇല്ലാതാക്കണമെന്ന കാമുകിയുടെ ആവശ്യം നടപ്പാക്കാനായി സ്വന്തം മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മുംബയ് സ്വദേശിയും സ്വകാര്യ വസ്ത്രനിർമ്മാണശാലയിലെ ജീവനക്കാരനുമായ ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്.ഇയാളുടെ പേരുവിവരങ്ങൾ വ്യക്തമല്ല.കഴിഞ്ഞദിവസം പുലർച്ചെ കെംകർചൗക്കിന് സമീപമുള്ള മാഹിം-സിയോൺ ക്രീക്ക് ലിങ്ക് റോഡിൽ നിന്ന് പ്ളാസ്റ്റിക് ബാഗിൽ പൊതിഞ്ഞനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതം പുറത്തറിഞ്ഞത്. അഴുകിത്തുടങ്ങിയതിനാലും എലികൾ കടിച്ച് വികൃതമാക്കിയതിനാലും മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഒടുവിൽ കുട്ടിയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയായിരുന്നു. കൊലനടത്തിയത് പിതാവാണെന്ന് സംശയമുണ്ടെന്നും അവർ പാെലീസിനോട് പറഞ്ഞു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ പിതാവ് ധാരാവി ചേരിയിൽ ഒരു സ്ത്രീയോടൊപ്പം താമസിക്കുന്നതായി കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യംചെയ്തതോടെ എല്ലാം തുറന്ന് പറയുകയായിരുന്നു. വസ്ത്രനിർമാണ ശാലയിൽ ജോലിചെയ്യുന്നതിനിടെയാണ് ഇയാൾ കാമുകിയുമായി അടുത്തത്. ഭാര്യയെയും മകനെയും എന്നെന്നേക്കുമായി ഇല്ലാതാക്കിയാൽ മാത്രമേവിവാഹം കഴിക്കാൻ താൻ തയ്യാറാവൂ എന്ന് കാമുകി യുവാവിനെ അറിയിച്ചു. തുടർന്നാണ് ഇരുവരെയും കൊല്ലാൻ തീരുമാനിച്ചത്.കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഭാര്യയെ കൊല്ലാനായിരുന്നു പദ്ധതി.ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കവറിലാക്കി വലിച്ചെറിയുകയായിരുന്നു. യുവാവിന്റെ കാമുകിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Trending
- ബഹ്റൈനില് മരുന്നു വിലകള് ഏകീകരിക്കാനുള്ള നിര്ദേശം പാര്ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില് പരസ്യ നിയമം ലംഘിക്കുന്നവര്ക്ക് 20,000 ദിനാര് പിഴ; നിയമം പാര്ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില് മുങ്ങല് ഉപകരണ കടകളില് കോസ്റ്റ് ഗാര്ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില് വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്പ്പിച്ച കേസില് യുവാവ് അറസ്റ്റില്
- ബഹ്റൈന് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്ന്ന റേറ്റിംഗ് ലഭിച്ചു
- എല്.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

