
തിരുവനന്തപുരം:സജീവ രാഷ്ടീയത്തിൽ നിന്ന് മലയാള സിനിമയിലും ചുവടു വയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശി കരിക്കകം അനീഷ്. തന്റെ മൂന്നാമത്തെ ചിത്രമായ ‘അങ്കം അട്ടഹാസം’ തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അനീഷ്. വർഷങ്ങളായി രാഷ്ടീയ പ്രവർത്തനങ്ങളുമായി നീങ്ങുന അനീഷിന്റെ മനസ്റ്റ് നിറയെ സിനിമയായിരുന്നു. ഇതിനിടെ ഒട്ടെറെ ജോലികളും അനീഷ് ചെയ്തു. സനിമാ ജീവിതത്തെക്കുറിച്ച് അനീഷ് പറയുന്നു.

1999 കാലഘട്ടത്തിൽ സ്കൂളുകളിലും കോളേജുകളിലും മിമിക്രിയിലും മോണോ ആക്ട്കളിലും നാടകങ്ങളിലും പല വേദികളിലും തിളങ്ങിയിട്ടും ഒടുവിൽ ജീവിക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് ഞാൻ വണ്ടികയറി എന്നിട്ടും കലയൊന്നും വിടാതെ അവിടെ യശ്വന്തപുരം കേരള സമാജത്തി ലൂടെ വീണ്ടും നാടകത്തിലും മിമിക്രിയിലും നിറസാന്നിധ്യമായി. ഒടുവിൽ അവിടെ കസ്റ്റമർ കെയറിലെ ടീം ലീഡറായി ജോലി നോക്കി എട്ടുവർഷത്തെ ബാംഗ്ലൂർ ജീവിതത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തെ പത്മനാഭന്റെ മണ്ണിൽ അവിടെ വന്ന് ടെക്നോപാർക്കിൽ നാലുവർഷം ജോലി ചെയ്തു ഒടുവിൽ കോവിഡ് മഹാമാരി വന്നപ്പോൾ ജോലി നഷ്ടപ്പെടുകയും അവിടെ നിന്നും സ്വന്തം ആശയത്തിൽ ഒരു ചെറിയ കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി അപ്പോഴാണ് എന്റെ കൂട്ടുകാരനായ സംവിധായകനും നടനുമായ സൂരജ് സുകുമാർ നായർ അദ്ദേഹത്തിന്റെ സിനിമയായ ‘റൂട്ട് മാപ്പിൽ
‘ ഒരു പാട്ടിൽ അഭിനയിക്കാൻ അവസരം നല്കിയത്.പിന്നീട് അദ്ദേഹത്തിന്റെ മൂന്നു ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചു. അനീഷ് പറയുന്നു. കുട്ടികാലത്തിലെ സിനിമ എനിക്കൊരു പാഷൻ ആയിരുന്നു.


തൊഴിലും കുടുംബപരമായമുള്ള പല തിരക്കുകൾ കാരണമായിരുന്നു എനിക്ക് എന്റെ പാഷന്റെ പുറകെ പോകാൻ സാധിക്കാതിരുന്നത്. ദൈവത്തിന്റെ അനുഗ്രഹത്താൽ ഇപ്പോൾ അവസരങ്ങൾ ധാരാളം വരുന്നുണ്ട്. അതിൽ ഒത്തിരി സന്തോഷമുണ്ട്. നല്ല കഥാപാത്രങ്ങൾ ചെയ്യണം അതാണ് എന്റെ മോഹം അനീഷ് കരിക്കകം പറഞ്ഞു തിരുവനന്തപുരം എസ് സി മോർച്ച ജില്ലാ പ്രസിഡന്റാണ് അനീഷ് കരിക്കകം.

