യുഎഇ: യു.എ.ഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രിയും ബുധനാഴ്ച രാവിലെയും ഈർപ്പം ഉണ്ടാകും. പകൽ സമയത്ത് നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്.
താപനില ക്രമേണ വർദ്ധിക്കും. അബുദാബിയിൽ കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദുബായിൽ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.