ഷവോമി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ആഗോള വൈസ് പ്രസിഡന്റുമായിരുന്ന മനു കുമാർ ജെയിൻ രാജിവച്ചു. ചൈനീസ് ടെക് ഭീമനായ ഷവോമിയെ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ ബ്രാൻഡാക്കി മാറ്റിയതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് മനു കുമാർ രാജി വച്ച വിവരം അറിയിച്ചത്.
“മാറ്റം ജീവിതത്തിൽ എല്ലായ്പ്പോഴും ശാശ്വതമായ ഒരു കാര്യമാണ്!
കഴിഞ്ഞ 9 വർഷമായി, നിങ്ങളിൽ നിന്ന് വളരെയധികം സ്നേഹം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. അത് ഈ വിടവാങ്ങൽ വളരെ ബുദ്ധിമുട്ടുള്ളതാക്കുന്നു. എല്ലാവർക്കും നന്ദി”, മനു കുമാർ തന്റെ ട്വീറ്റിൽ കുറിച്ചു.