റിയാദ്: സൗദി അറേബ്യയിലെ അൽബഹ പ്രവശ്യയിൽ ഇന്ത്യൻ എംബസ്സി കോൺസുലേറ്റ് ജനറൽ, അൽബഹ ഡിസ്ട്രിക്ടിലുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷൻ (WPMA) സംസ്ഥാന ഭാരവാഹികളുമായി ചർച്ച നടത്തി. സൗദി അറേബ്യയിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ, മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നത്തിനുള്ള കാലതാമസത്തെ സംബന്ധിച്ച വിഷയങ്ങൾ, നാട്ടിലുള്ള പ്രവാസികൾക്ക് സൗദി അറേബ്യയിലേക്ക് കാലതാമസം കൂടാതെ തിരിച്ചുവരുന്നതുമായിബന്ധപ്പെട്ട വിഷയങ്ങൾ, നഴ്സുമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ, കൊറോണ വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുതലായവ ചർച്ചയിൽ വിഷയങ്ങളായി.

ചർച്ചയിൽ, വേൾഡ് പ്രവാസി മലയാളി അസോസിയേഷന്റെ പ്രതിനിധിയായി ഭരണസമിതി അംഗമായ ദീപു, പ്രവാസികളനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ധരിപ്പിക്കുകയും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പരിഹാരം കാണുന്നതിനുവേണ്ടി അഭ്യർത്ഥിക്കുകയുംചെയ്തു. പ്രസ്തുത ചടങ്ങിൽ സൗദിഅറേബ്യയിലെ മറ്റ് പ്രവാസി സംഘടനകളും സന്നിഹിതരായിരുന്നു. ചർച്ചാവിഷയങ്ങൾ ബഹുമാനപ്പെട്ട കോൺസുലേറ്റ് ജനറൽ ഇന്ത്യൻ അംബാസഡർ മുഖേന ഗവൺമെന്റിനെ അറിയിക്കാമെന്ന് ഉറപ്പു നൽകി.
