വേള്‍ഡ് മലയാളീ കൌണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന് രാധാകൃഷ്ണന് തെരുവത്ത് ചെയര്‍മാനായുള്ള പാനലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു .
വേള്‍ഡ് മലയാളീ കൌണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന് ജനറല്‍ കൌണ്‍സില്‍ മീറ്റിങ്ങും 2022- 2024 വര്‍ഷത്തെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും വെള്ളിയാഴ്ച മാര്‍ച്ച് 25,വൈകുന്നേരം ബഹറിന്‍ സമയം 7 മണിക്ക് സൂം പ്ലാറ്റ് ഫോമിലൂടെ നടന്നു . മിഡില്‍ ഈസ്റ്റ് റീജിയന്റെ കീഴിലുള്ള പതിനൊന്ന് പ്രോവിനസുകളില്‍ നിന്നായി അറുപതോളം പ്രതിനിധികളും ഗ്ലോബല്‍ റിജിയണല്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു . അന്തരിച്ച വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് പി . എ .ഇബ്രാഹിം ഹാജിയെ അനുസ്മരിച്ച് മിഡില്‍ ഈസ്റ്റ് റീജിയന് ചെയര്മാന് അബ്ദുല്‍ കലാമിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ മിഡില്‍ ഈസ്റ്റ് റീജിയന് ജനറല്‍ സെക്രടറി ദീപു ജോണ്‍ യോഗത്തിലേക്ക് എത്തിച്ചേര്‍ന്ന എല്ലാവരെയും സ്വാഗതം ചെയ്തു . തുടര്‍ന്ന് നാലു വര്‍ഷക്കാലം പ്രസിഡണ്ടായി പ്രവര്‍ത്തിക്കുവാനും കൂടെ നിന്ന് പിന്തുണ നല്കിയ എല്ലാ ഭരണ സമിതിയോടും പ്രൊവിന്‍സ് ഭാരവാഹികളോടുമുള്ള നന്ദി രാധാകൃഷ്ണന് തെരുവത്ത് അറിയിച്ചു . തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം പ്രോവിന്സുകള് നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രടറി ദീപു ജോണ്‍ അവതരിപ്പിച്ചു . റിപ്പോര്‍ട്ടില്‍ ഏറ്റവും ഉയര്‍ന്നു നിന്നത് കോവിഡിന്റെ വിഷമഘട്ടത്തില്‍ നാട്ടിലേക്ക് ചാര്‍ട്ട് ചെയ്ത വിമാനങ്ങളും മറ്റ് സഹായങ്ങളും പ്രോവിന്‍സുകളുടെ നേതൃത്വത്തില്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് .
ജനറല്‍ സെക്രടറി റിപ്പോര്‍ട്ടിന് ശേഷം മിഡില്‍ ഈസ്റ്റ് റീജിയന് നോമിനേഷന് ആന്‍ഡ് ഇലക്ഷന് കമ്മീഷണര്‍ Dr. ജെയിംസ് ജോണ്‍ നേരെത്തെ ലഭിച്ച നാമനിര്‍ദേശ പത്രികയുടെ അടിസ്ഥാനത്തില്‍ എല്ലാ ഭരണ സമിതി സ്ഥാനങ്ങളിലെക്കും ഒന്നിലധികം നാമനിര്‍ദേശ പത്രിക ഇല്ലാത്തതിനാല്‍ താഴെ പറയുന്നവരെ എതിരില്ലാതെ തെരഞ്ഞെടുത്തു .
ചെയര്മാന് – രാധാകൃഷ്ണന് തെരുവത്ത് (ബഹറിന്‍ ) പ്രസിഡണ്ട് – ഷൈന്‍ ചന്ദ്രസേനന് (ദുബായ് ) ജനറല്‍ സെക്രടറി – Dr. ജെറോ വര്‍ഗീസ്. (ഉമ്മല്‍ ഖൈവാന്‍ ) ട്രഷറര്‍ – മനോജ് മാത്യു (ഷാര്‍ജ )
വൈസ് ചെയര്‍ പേര്‍സണ്‍ – വനജ മാത്യു (ഒമാന്‍) വൈസ് ചെയര്മാന് – ഷാജന് പോള്‍ (ദമാം ) വൈസ് ചെയര്മാന് – ചാക്കോച്ചന് വര്‍ഗീസ് (ഷാര്‍ജ ) വൈസ് പ്രസിഡണ്ട് – സുജിത് വര്‍ഗീസ് (ഫുജേര ) വൈസ് പ്രസിഡണ്ട് – ഫിലിപ്പോസ് പുതുകുളങ്ങര (ഷാര്‍ജ ) വൈസ് പ്രസിഡണ്ട് –നിജാസ് പാമ്പാടിയില്‍ (റിയാദ് ) ജോയന്റ് സെക്രടറി – മധുസൂദനന് .എ .വി .
(ഷാര്‍ജ ) വിമന്‍സ് ഫോറം ചെയര്‍ പേര്‍സണ്‍ -രമ്യ വിപിന്‍ (ഒമാന്‍)
വിമന്‍സ് ഫോറം വൈസ് ചെയര്‍ പേര്‍സണ്‍ – സിന്ധു ഹരികൃഷ്ണന് (ഉമ്മല്‍ ഖൈവാന്‍) യുത്ത് ഫോറം ചെയര്‍ പേര്‍സണ്‍ (രാമാനുജം വിജയരാഘവന് (ഒമാന്‍ )ബിസിനസ്സ് ഫോറം ചെയര്‍ പേര്‍സണ്‍ – മനോജ് ജൊസഫ് (അജ്മാന് )അഡ്വൈസറിബോര്‍ഡ് ചെയര്‍ പേര്‍സണ്‍ – അബ്ദുല്‍ കലാം (ദുബായ് ) അഡ്വൈസറിബോര്‍ഡ് വൈസ് ചെയര്‍ പേര്‍സണ്‍ -എ .വി .ബൈജു (അജ്മാന് ) അഡ്വൈസറിബോര്‍ഡ് വൈസ് ചെയര്‍ പേര്‍സണ്‍ – ഡി .ആര് ഷാജി (അജ്മാന് ) നോമിനേഷന് ആന്‍ഡ് ഇലക്ഷന് കമ്മീഷണര്‍ – അനില്‍ തലവടി (ഉമ്മല്‍ ഖൈവാന്‍) .
പുതുതായി തെരഞ്ഞെടുക്കപെട്ട ഭരണ സമിതി അംഗങ്ങള്‍ക്ക് സ്ഥാനമൊഴിയുന്ന മിഡില്‍ ഈസ്റ്റ് ചെയര്മാന് അബ്ദുല്‍ കലാം സത്യവാചകം ചൊല്ലികൊടുത്തു .
വേള്‍ഡ് മലയാളീ കൌണ്‍സില്‍ ആക്ടിംഗ് ചെയര്‍ പേര്‍സണ്‍ Dr. കെ .ജി . വിജയ ലക്ഷ്മി , പ്രസിഡണ്ട് ഗോപാല പിള്ളൈ , വൈസ് പ്രസിഡണ്ട് അഡ്മിന് ജോണ്‍ മത്തായി, അസോസിയേറ്റ് സെക്രടറി റോണ തോമസ് , സ്ഥാനമൊഴിയുന്ന മിഡില്‍ ഈസ്റ്റ് റീജിയന് ജനറല്‍ സെക്രടറി ദീപു ജോണ്‍ , പ്രൊവിന്‍സ് പ്രസിടണ്ടുമാരായ കണ്ണു ബക്കര്‍ (അബുദാബി ) ചെറിയാന് കീക്കാട് (അജ്മാന് ) എബ്രഹാം സാമുവല്‍ (ബഹറിന്‍ ) സാം ഡേവിഡ് മാത്യു (ഒമാന്‍ )
Dr. ജയചന്ദ്രന് (റിയാദ്) ജെ. സി .മേനോന് (ദമാം ) പ്രദീപ് ജോണ്‍ (ഉമ്മല്‍ ഖൈവാന്‍) ഷുജ സോമന് (ദുബായ് )അജിത് ഗോപിനാഥന്(ഫുജേര) റെജി തോമസ് (ഷാര്‍ജ ) എന്നിവര്‍ ആശംസകള്‍ അറിയിച്ചു . തുടര്‍ന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയര്മാന് രാധാകൃഷ്ണന് തെരുവത്ത് , പ്രസിഡണ്ട് ഷൈന്‍ ചന്ദ്രസേനന് എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് സംസാരിച്ചു . പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രടറി Dr. ജെറോ വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു …
Trending
- ഹോട്ടലുടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു; കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്
- ബഹ്റൈന്‍ ടൂറിസം മേഖല വിപുലീകരണത്തിന് ഒരുങ്ങുന്നു
- ഈജിപ്ത് വിദേശകാര്യ മന്ത്രി ബഹ്റൈനില്‍
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
വേള്‍ഡ് മലയാളീ കൌണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന് ചെയര്‍മാനായി രാധാകൃഷ്ണന് തെരുവത്ത് തെരഞ്ഞെടുക്കപ്പെട്ടു
Updated:3 Mins Read
Previous Articleജിടിഎഫ് – ബിഡികെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Next Article ജെയിംസ് കൂടലിന് സ്വീകരണവുമായി ജന്മനാട്