ന്യൂഡൽഹി: നിലവിൽ കേരളത്തിലെ എല്ലാ അന്തർദേശീയ വിമാനത്താവളങ്ങളിലും പ്രവാസികൾക്ക് വേണ്ടി നടത്തപ്പെടുന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് തുക സാധാരണ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ റിസൾട്ട് കിട്ടുന്ന ഈ റാപ്പിഡ് ടെസ്റ്റിന് 2500 രൂപ മുതൽ ഈടാക്കുന്നുണ്ട്. നിലവിലെ കൊവിഡ് സാഹചര്യങ്ങളിലും സാമ്പത്തിക ബുദ്ധിമുട്ടു കളിലും തൊഴിലില്ലായ്മയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണ പ്രവാസികൾക്ക് അധിക ഭാരമായി അനുഭവപ്പെടും. ഇപ്പോൾ നടത്തപ്പെടുന്ന റാപ്പിഡ് ടെസ്റ്റ് ചാർജ് ഒഴിവാക്കുകയും സൗജന്യമായി പ്രവാസികൾക്ക് വേണ്ടി നടത്തപ്പെടണം എന്നും വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ പത്രക്കുറിപ്പിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
